KollamLatest NewsKeralaNattuvarthaNews

കി​ണ​റ്റിൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒരാൾക്ക് ദാരുണാന്ത്യം : അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​ന് പ​രു​ക്ക്

പ​ത്ത​നാ​പു​രം ചേ​കം​തു​ണ്ടി​ൽ ബാ​ബു​രാ​ജ് (62) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. പ​ത്ത​നാ​പു​രം ചേ​കം​തു​ണ്ടി​ൽ ബാ​ബു​രാ​ജ് (62) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മണിയോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ബാ​ബു​രാ​ജി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

തുടർന്ന്, പു​ന​ലൂ​രി​ൽ ​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് ബാ​ബു​രാ​ജി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നത്തി​നി​ടെ ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​ന് പ​രു​ക്കേ​റ്റു.

Read Also : ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എക്സൈസ് പരിശോധന : സ്പി​രി​റ്റ് പിടികൂടി, ഒരാൾ പിടിയിൽ

ഗ​ൾ​ഫിലായിരുന്ന ബാബുരാജ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് നാ​ട്ടി​ൽ തിരിച്ചെ​ത്തി​യ​ത്. തു​ട​ർ​ന്ന്, നാ​ട്ടി​ൽ പ്ലം​ബിം​ഗ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button