Latest NewsKeralaNews

കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ ജനങ്ങൾ പിഴുതെറിയും: പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി

ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എം.എം മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്നും 2025ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും എംഎം മണി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

അതേസമയം, സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി രാഷ്ട്രീയ നേതാക്കളുടെ വാക്‌പോര് തുടരുകയാണെന്ന് കെ.മുരളീരൻ എംപി പറഞ്ഞു. സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്നും കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button