KeralaLatest NewsNews

സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം ഐജിയായി കെ സേതുരാമനെ നിയമിച്ചു. പോലീസ് അക്കാദമിയില്‍ ട്രെയിനിങ് ഐജിയായിരുന്നു സേതുരാമന്‍.

Read Also : കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം : ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

ഇന്റലിജന്‍സ് വിഭാഗം ഐജിയായ ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂണിറ്റില്‍ ഐജിയായി മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായ കെ.പി ഫിലിപ്പിനെ പോലീസ് അക്കാദമിയില്‍ ട്രെയിനിങ് ഐജിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് തലപ്പത്തെ സ്ഥലംമാറ്റം. കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗം ഐജിയെ തന്നെ മാറ്റിയിരിക്കുന്നതെന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button