ThiruvananthapuramLatest NewsKeralaNews

അന്താരാഷ്ട്ര ചലച്ചിത്രമേളയെ കെ റെയിൽ പ്രതിഷേധവേദിയാക്കി യൂത്ത് കോൺഗ്രസ്: ക്രിയാത്മക പ്രതിഷേധമാണെന്ന് ഷാഫി പറമ്പിൽ

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുകയാണ്.

തിരുവനന്തപുരം: സിൽവർ ലൈനിനെതിരെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യം എഴുതിയ ബാനറിൽ നേതാക്കൾ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി പതിപ്പിച്ചു.

Also read: അനുവദിച്ചവർക്ക് നന്ദി പറഞ്ഞു, ഫ്‌ളെക്‌സും വെച്ചു, റോഡ് മാത്രം പണിതില്ല: സംഭവം വയനാട്ടിൽ

‘അന്താരാഷ്ട്ര തലത്തിൽ പല പ്രതിഷേധങ്ങളും സിനിമകളിലൂടെയാണ് അടയാളപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഈ വേദി തിരഞ്ഞെടുത്തത്. കെ റെയിൽ വിരുദ്ധസമരം രാജ്യവിരുദ്ധസമരം ഒന്നുമല്ല. ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് ചിന്താഗതിയാണ്. ഐഎഫ്എഫ്കെ വേദിയിൽ ക്രിയാത്മക പ്രതിഷേധമാണ് നടത്തിയത്’ ഷാഫി വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിനൊപ്പം യൂത്ത് കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുകയാണ്. പദ്ധതിക്ക് കല്ലിടുന്നതിന് എതിരെ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി കല്ലിട്ട് പ്രതിഷേധിച്ചു. ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ പ്രവർത്തകരുടെ മാർച്ചിനെ താലൂക്ക് ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button