KeralaLatest NewsNews

‘മനുഷ്യനല്ലേ, എനിക്ക് തെറ്റ് പറ്റിയതാകാം: ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണ് ശരിയെന്ന് മന്ത്രി സജി ചെറിയാന്‍. കോടിയേരി എന്താണോ പറഞ്ഞത് അതാണ് ശരി. എനിക്ക് തെറ്റുപറ്റിയതാകാമെന്നും സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രി അറിഞ്ഞിട്ടല്ലേ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഡിപിആര്‍ നോക്കൂ, ഏതായാലും മനുഷ്യനല്ലേ തെറ്റ് പറ്റിക്കൂടെ എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

Read Also :  ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ

സില്‍വര്‍ ലൈനിന് ബഫര്‍ സോണ്‍ ഇല്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ വാദം തള്ളി, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കോടിയേരി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ പറഞ്ഞതല്ല, കെ റെയില്‍ എം ഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മന്ത്രിയെ തിരുത്തി കെ റെയില്‍ എംഡി അജിത് കുമാര്‍ തന്നെ രംഗത്തുവന്നു. സില്‍വര്‍ ലൈനിന് ഇരുഭാഗത്തുമായി ഇരുപത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്നാണ് അജിത് കുമാര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button