Latest NewsNewsIndia

ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ്, എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ആലോചന

ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയാണ്, തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കള്‍ വധഭീഷണിയുമായി രംഗത്തെത്തിയത്

ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന് എതിരെ ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കത്തിക്കുത്ത് : മദ്യപിച്ചെത്തിയ ആൾ യുവാവിനെ കുത്തിവീഴ്ത്തി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയാണ്, തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കള്‍ വധഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍, തമിഴ്നാട് തൗഹീദ് ജമാഅത്ത് നേതാവ് ആര്‍ റഹ്‌മത്തുള്ള, തഞ്ചാവൂര്‍ സ്വദേശി എസ്. ജമാല്‍ മുഹമ്മദ് ഉസ്മാനി എന്നിവരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റഹ്‌മത്തുള്ളയെ തിരുനെല്‍വേലിയില്‍ നിന്നും, ഉസ്മാനിയെ തഞ്ചാവൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഹിജാബ് വിഷയത്തില്‍ വിധി പറഞ്ഞ ജഡ്ജിമാരും, വിധി പറയാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരും പ്രഭാതസവാരിയ്ക്കിടെ ഓട്ടോയിടിച്ച് മരിച്ച ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ അനുഭവം ഓര്‍മ്മിക്കണമെന്നായിരുന്നു റഹ്‌മത്തുള്ളയുടെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button