CricketLatest NewsNewsSports

ഇത്തവണ ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്: കോഹ്‌ലി

മുംബൈ: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്നു. ഏറെ പ്രതീക്ഷയോടെയാണ് സീസണെ കാണുന്നതെന്ന് കോഹ്ലി പറഞ്ഞു. കഴിഞ്ഞ 10 സീസണുകളില്‍ കോഹ്ലി ടീമിനെ നയിച്ചെങ്കിലും കപ്പ് നേടാനായിരുന്നില്ല. ഈ സീസണ് മുന്നോടിയായി അപ്രതീക്ഷിതമായാണ് താരം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ഫാഫ് ഡുപ്ലെസിസാണ് ഇത്തവണ ബാംഗ്ലൂരിനെ നയിക്കുന്നത്.

‘ഏറെ പ്രതീക്ഷയോടെയാണ് സീസണെ കാണുന്നത്. ഐപിഎല്‍ 15 സീസണ്‍ അടുത്തെത്തിയെന്നുള്ളത് വിശ്വസിക്കാനെ കഴിയുന്നില്ല. ഇത്തവണ, ഇവിടെ എത്തിയത് വളരെയധികം ഉന്മേഷത്തോടെയും പ്രതീക്ഷയോടെയുമാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ എത്തിയത് എന്നതാണ് കാരണം. ജീവിതം വളരെ നല്ല നിലയിലാണ് പോകുന്നത്. ഇപ്പോള്‍ ഒരു കുട്ടിയുണ്ട്, കുടുംബമുണ്ട്’.

‘എന്നെ സംബന്ധിച്ചിടത്തോളം കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നു. കുട്ടി വളരുന്നത് കാണുന്നതും സന്തോഷമുള്ള കാര്യമാണ്. എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് എനിക്കിഷ്ടം. തന്റെ കഴിവിന്റെ പരാമവധി ടീമിനായി സംഭാവന ചെയ്യും’ കോഹ്ലി പറഞ്ഞു. അതേസമയം, കോഹ്ലി ഇത്തവണ കൂടുതല്‍ അപകടകാരിയാവുമെന്ന് ആര്‍സിബിയിലെ സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്‍ സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button