Latest NewsNewsInternationalKuwaitGulf

പോലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസ് : ഒരു വിദ്യാർത്ഥി കൂടി പിടിയിൽ

ഡ്യൂട്ടിയിലുള്ള പോലീസുകാർക്കെതിരെ അതിക്രമം പ്രവർത്തിക്കുന്നത് അത്യന്തം ഗൗരവകരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് അടുത്തിടെ പോലീസുകാർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും, 5000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും മുന്നറിയിപ്പുണ്ട്.

വാക്കുകൾ കൊണ്ടോ, ആംഗ്യങ്ങൾ കൊണ്ടോ ഡ്യൂട്ടിയിലിരിക്കുന്ന പൊലീസുകാരെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്ക് രണ്ട് വർഷം വരെ തടവും, 3000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button