KozhikodeKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ

പുല്ലാളൂർ പുൽപറമ്പിൽ മുഹമ്മദ് ഷാനിൽ (24) ആണ് പിടിയിലായത്

ചേളന്നൂർ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുല്ലാളൂർ പുൽപറമ്പിൽ മുഹമ്മദ് ഷാനിൽ (24) ആണ് പിടിയിലായത്. ചേളന്നൂർ എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. കക്കോടി, പറമ്പിൽക്കടവ്, മച്ചകുളം, പുല്ലാളൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. 0.070 മില്ലിഗ്രാം എം.ഡി.എം.എ യുവാവിൽ നിന്ന് പിടിച്ചെടുത്തു.

Read Also : ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും: പുഷ്‌കര്‍ സിങ് ധാമി

എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷ്, പ്രിവൻറിവ് ഓഫിസർ സി.കെ. ബാബുരാജൻ, ഷാഫി, എൻ.കെ. ഷബീർ, പി.എസ്. അഷിൽദ്, പ്രബീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button