ThiruvananthapuramKeralaNattuvarthaLatest NewsNews

കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബേറ്

കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കിൽ എത്തിയ യുവാവ് പെട്രോൾ ബോംബെറിഞ്ഞത്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവിന്റെ പെട്രോൾ ബോംബാക്രമണം. യുവാവ് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കി. ഇതിൽ പ്രകോപിതനായിട്ടാണ് യുവാവിന്റെ ആക്രമണം.

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കിൽ എത്തിയ യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ, ആർക്കും പരിക്കേറ്റിട്ടില്ല.

Read Also : ഇന്ത്യ മാറുന്നു, ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നെയ്യാർ ഡാമിൽ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യം നടത്തിയതിന് ശേഷം, സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button