ThiruvananthapuramLatest NewsKeralaNattuvarthaNews

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് തെറിപ്പിച്ചു : കാ​ൽ​ന​ട​യാ​ത്ര​ക്കാ​രിക്ക് ദാരുണാന്ത്യം

കാ​ക്കാ​മൂ​ല കു​ഴി​വി​ള പ്രി​യ ഹൗ​സി​ൽ ശ​ശി​ധ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ പി. ​വി​മ​ല​യാ​ണ് (67) മ​രി​ച്ച​ത്

നേ​മം: അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ച് തെറിപ്പിച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. കാ​ക്കാ​മൂ​ല കു​ഴി​വി​ള പ്രി​യ ഹൗ​സി​ൽ ശ​ശി​ധ​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ പി. ​വി​മ​ല​യാ​ണ് (67) മ​രി​ച്ച​ത്.

ചൊവ്വാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെയാണ് അപകടമുണ്ടായത്. വീ​ടി​നു സ​മീ​പ​ത്തെ പ​ച്ച​ക്ക​റി വി​ല്പ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ന​ട​ന്നു പോ​കു​കയായിരുന്ന വിമലയെ, കാ​ക്കാ​മൂ​ല​യി​ൽ നി​ന്നും ക​ല്ലി​യൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി സ്വിഫ്റ്റ് കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി​മു​ക്ക് സ്വ​ദേ​ശി​ക​ൾ ആണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണ വി​മ​ല​യു​ടെ കാ​ലി​ലൂ​ടെ കാ​ർ ക​യ​റി ഇ​റ​ങ്ങി. കാ​ലു​ക​ൾ ഒ​ടി​ഞ്ഞു തൂ​ങ്ങി. ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​മ​ല​യെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ‘കേരളത്തിലും തമിഴ്‌നാട്ടിലും പ്രാതിനിധ്യം സാധാരണം’: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് സിപിഐഎം

കാ​ർ അ​മി​ത വേ​ഗ​തി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്ത നേ​മം പൊ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂക്ഷിച്ചിരിക്കുകയാണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. മ​ക​ൾ: പ്രി​യ. മ​രു​മ​ക​ൻ അ​രു​ൺ​കു​മാ​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button