Latest NewsUAENewsInternationalGulf

പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: നഗരസൗന്ദര്യത്തിന് തടസ്സമാകുന്ന രീതിയിൽ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സംയോജിത ഗതാഗത കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. നോട്ടീസ് നൽകിയിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: കല്ലായി മുതൽ എലത്തൂർ വരെ തുരങ്ക പാത, ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി: കിണറും കുളവും അവിടെ തന്നെ ഉണ്ടാകുമെന്നാണോ?

അതേസമയം, നഗരത്തിലെ ബഹുനില കാർ പാർക്കിങ്ങുകളിലും മുസഫ എം 18 ലെ പാർക്കിങ്ങിലും ഉപേക്ഷിച്ചതും അനധികൃതമായി പാർക്ക് ചെയ്തതുമായ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം പറഞ്ഞു. ഒരു മാസത്തിലേറെയായി പാർക്ക് ചെയ്ത വാഹനങ്ങളിൽ പലതും റജിസ്റ്റർ ചെയ്യുകയോ പാർക്കിങ് ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ നടപടി.

Read Also: വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി: ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button