CricketLatest NewsNewsSports

സ്‌പോര്‍ട്‌സ് ആങ്കർ മയന്തി ലാംഗർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു

മുംബൈ: സ്‌പോര്‍ട്‌സ് ആങ്കറിംഗ് കൊണ്ട് ശ്രദ്ധേയമായി മാറിയ മയന്തി ലാംഗർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിലെ അവതാരകയാകാന്‍ താരം തിരിച്ചെത്തുന്നത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഷോയിലെ സജീവ സാന്നിദ്ധ്യമാണ് ലാംഗര്‍.

മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ ലാംഗര്‍ കുട്ടിയുണ്ടായതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ രണ്ടു സീസണില്‍ മാറി നിന്നത്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്‍ 2020 ഷെഡ്യൂളിന്റെ സമയത്ത് താന്‍ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നെന്നും കുറിച്ചു.

Read Also:- കരളിനെ സംരക്ഷിക്കുന്ന ഫുഡുകള്‍!

ലാംഗര്‍ കൂടി തിരിച്ചുവരുന്നതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്ലിനായി നിയോഗിച്ചിരിക്കുന്ന ആങ്കറിംഗ് പാനല്‍ കൂടുതല്‍ കരുത്തുറ്റതായി മാറും. അതേസമയം, വാങ്കഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെ ഐപിഎല്‍ 2022 സീസണിന് തുടക്കമാവും. മെയ് 29നാണ് കലാശക്കൊട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button