KozhikodeKeralaNattuvarthaLatest NewsNews

റാഗിങ് പരാതികൾക്ക് പിന്നാലെ വാർഡന്മാരുടെ കൂട്ടരാജിയും: അച്ചടക്കലംഘനങ്ങളുടെ പേരിൽ പ്രശസ്തമായി കോഴിക്കോട് മെഡിക്കൽ കോളേജ്

ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗവും കൈമാറ്റവും വ്യാപകമാണെന്നും ഡോ. സന്തോഷ് ഉള്‍പ്പെടെയുളള വാര്‍ഡന്മാർ പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡന്മാർ ഒന്നിച്ച് രാജി സമർപ്പിച്ചു. റാഗിങ്ങിനും ലഹരി വിൽപ്പനയ്ക്കും എതിരെ ശക്തമായ നിലപാട് എടുത്ത തങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ദുഷ്പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് വാർഡന്മാർ രാജിവെച്ചത്. രാജിവെച്ച അഞ്ച് പേരും കോളേജിലെ മുതിർന്ന ഡോക്ടർമാരാണ്. മാർച്ച് 17 ന് ഹോസ്റ്റൽ ചീഫ് വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് തങ്ങളെ മർദ്ദിച്ചെന്ന് ആരോപിച്ച് രണ്ടാം വര്‍ഷ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയതാണ് സംഭവങ്ങളുടെ ആരംഭം.

Also read: വീടിന് സമീപമുള്ള ഓവുചാലിൽ ആൾക്കാർ കക്കൂസ് മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

മെൻസ് ഹോസ്റ്റലിൽ ഉറങ്ങുകയായിരുന്ന തന്നെ വാർഡൻ അകാരണമായി മർദ്ദിച്ചെന്നാണ് വിദ്യാർത്ഥി ആരോപിച്ചത്. എന്നാൽ, ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തവരോട് ഹോസ്റ്റൽ മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും, ഈ നിർദ്ദേശം അംഗീകരിക്കാത്തവരാണ് ദുഷ്പ്രചാരണം നടത്തുന്നതെന്നും ഡോ. സന്തോഷ് കുര്യാക്കോസ് വിശദീകരിച്ചു.

ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗവും കൈമാറ്റവും വ്യാപകമാണെന്നും ഡോ. സന്തോഷ് ഉള്‍പ്പെടെയുളള വാര്‍ഡന്മാർ പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുകയാണെന്നും, വാർഡന്മാരായി ഇനി തുടരാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചുകൊണ്ടാണ് ഡോ. സന്തോഷ് ഉള്‍പ്പെടെ അഞ്ച് പേരും വാര്‍ഡന്‍ സ്ഥാനം രാജി വെച്ചുകൊണ്ട് പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button