CricketLatest NewsNewsSports

പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു: കെഎൽ രാഹുൽ

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിനു മുമ്പായി പഞ്ചാബ് കിങ്‌സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎല്‍ രാഹുല്‍. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്നും ടീം വിടാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും രാഹുൽ പറഞ്ഞു. വ്യത്യസ്തമായ അനുഭവങ്ങള്‍ തേടിയാണ് ടീം വിട്ടതെന്നും താരം കൂട്ടിച്ചേർത്തു.

‘പഞ്ചാബ് വിടാനുള്ള തീരുമാനം ഏറെ ശ്രമകരമായിരുന്നു. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. നാല് വര്‍ഷമായി പഞ്ചാബിനൊപ്പമായിരുന്നു ഞാന്‍. എല്ലാ സീസണുകളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുമായി. പക്ഷേ, പഞ്ചാബിന് അപ്പുറം എന്താണ് കാത്തിരിക്കുന്നതെന്ന് പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എന്റെ പുതിയ യാത്രയ്ക്കു തുടക്കമായത്’ രാഹുല്‍ പറഞ്ഞു.

Read Also:- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എഫ്സി പോര്‍ട്ടോയിലേക്ക്?

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്സിനെ നയിച്ചത് രാഹുലായിരുന്നു. പക്ഷെ, രണ്ടു തവണയും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ രാഹുലിനായില്ല. പുതിയ സീസണില്‍ ലഖ്‌നൗ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ വിജയ ശരാശരി 44 ശതമാനം മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button