Latest NewsFootballNewsSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എഫ്സി പോര്‍ട്ടോയിലേക്ക്?

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നീക്കങ്ങളുമായി പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ്സി പോര്‍ട്ടോ. ക്രിസ്റ്റ്യാനോയ്ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ താരത്തിനായി ഒരു കൈ നോക്കാനാണ് പോര്‍ട്ടോയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

12 വര്‍ഷത്തിന് ശേഷം തന്റെ പഴയ ക്ലബ്ബ് മാഞ്ചസ്റ്ററില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം സീസണിലൂടെയാണ് കടന്നു പോകുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഈ സീസണില്‍ 23 കളികളില്‍ 14 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. എന്നിരുന്നാലും, താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്നാണ് സൂചനകള്‍.

രണ്ടാം വരവില്‍ രണ്ടുവര്‍ഷത്തേക്കുള്ള കരാറാണ് സൂപ്പര്‍താരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒപ്പുവെച്ചത്. താരത്തിന് ഇനി ഒരു സീസണ്‍ കൂടി ബാക്കിയുണ്ടെങ്കിലും വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ താരത്തെ തിരിച്ചു പോര്‍ച്ചുഗലില്‍ എത്തിക്കുമെന്ന് എഫ്സി പോര്‍ട്ടോ മാനേജ്മെന്റ് വ്യക്തമാക്കി.

Read Also:- ഐപിഎൽ 2022: ഹോം ഗ്രൗണ്ട് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് രോഹിത് ശർമ

രണ്ടു ദശകം മുമ്പ് പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് ലിസ്ബനില്‍ നിന്നുമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് വരുന്നത്. അതിന് ശേഷം സ്‌പെയിനിലേക്കും ഇറ്റലിയിലേക്കും ചേക്കേറിയ താരം വീണ്ടും ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button