Latest NewsNewsIndia

യോഗിയുടെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം കുറിക്കും: യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലേറിയ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യുപിയിൽ വികസനത്തിന്റെ മറ്റൊരു അദ്ധ്യായം കുറിയ്‌ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്‌ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ വികസന യാത്ര കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നിരവധി സുപ്രധാന നാഴികക്കല്ലുകൾ അടയാളപ്പെടുത്തി. ഈ സർക്കാരിന്റെ നേതൃത്വത്തിൽ, ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി പുരോഗതിയുടെ മറ്റൊരു അദ്ധ്യായം കുറിയ്‌ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ പ്രധാനമന്ത്രി വ്യതമാക്കി.

ബിജെപിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ലേ?

പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 403 അംഗ നിയമസഭയിൽ 255 സീറ്റുകളിൽ വിജയിച്ചാണു ബിജെപി അധികാരം നിലനിർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button