Latest NewsIndia

യോഗി 2.0: പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി, സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കും

അമിത് ഷാ പങ്കെടുത്ത എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

ലക്‌നൗ : വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

ഇതിനു പിന്നാലെ, ഗവർണറെ കണ്ട യോഗി ആദിത്യ നാഥ്‌ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 403 അംഗ നിയമസഭയിൽ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതൽ ഇരുപത് വരെ പുതുമുഖ മന്ത്രിമാർ രണ്ടാം യോഗി സർക്കാരിന്‍റെ സഭയുടെ ഭാഗമാകും.ലക്‌നൗവിലെ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയ് ഏകാന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

മുഖ്യമന്ത്രിയ്‌ക്ക് പുറമേ, മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ആയിരത്തിലേറെ അതിഥികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും. അക്ഷയ് കുമാർ, കങ്കണ റണൗത്ത് തുടങ്ങിയ സിനിമാ താരങ്ങൾക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകും. രാജ്യത്തെ പ്രമുഖ വ്യവസായികളായ എൻ ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയൻസ് ഗ്രൂപ്പ്), കുമാർ മംഗളം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദർശൻ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീർ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button