KeralaLatest NewsNews

‘സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറി’: ബിന്ദു അമ്മിണി

കോഴിക്കോട്: സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറിയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. അടിയന്തിര ചികിത്സ ലഭിക്കേണ്ട അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയ, തന്റെ സഹോദരന് വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ബിന്ദു രംഗത്ത് വന്നു. പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്താണ്, തന്റെ സഹോദരൻ രമേശൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയതെന്ന് ഇവർ പറയുന്നു.

സഹോദരനെ അഡ്മിറ്റ് ചെയ്ത് മണിക്കൂർ 24 കഴിഞ്ഞിട്ടും, ഇതുവരെ ഒരു ഡോക്ടർ പരിശോധിക്കുകയോ ആവശ്യമായ മരുന്നുകളോ ചികിത്സയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. സഹോദരന്റെ കാര്യവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അടക്കം വിളിച്ചു സംസാരിച്ചിട്ടുണ്ടെന്നും ബിന്ദു അമ്മിണി പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ വെളിപ്പെടുത്തൽ.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

എന്റെ സഹോദരൻ രമേശൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആണ്. അടിയന്തിര ചികിത്സകിട്ടിയില്ലെങ്കിൽ തളർന്നു പോകാൻ സാധ്യത ഉണ്ട് എന്ന്‌ പറഞ്ഞു പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ നിന്നും റഫർ ചെയ്തു അയച്ചതാണ്. മെഡിക്കൽ കോളേജിൽ എത്തിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇതുവരെ ഒരു ഡോക്ടർ പരിശോധിക്കുകയോ ആവശ്യമായ മരുന്നുകളോ ചികിത്സയോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അടക്കം വിളിച്ചു സംസാരിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറിക്കഴിഞ്ഞു എന്ന്‌ പറയാതെ വയ്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button