Latest NewsNewsIndia

ശ്രീലങ്കന്‍ പ്രതിസന്ധി രൂക്ഷമാകുന്നു : കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൊളംബോയിലേയ്ക്ക്

ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍, ശ്രീലങ്കയെ കൈവിടില്ലെന്ന സൂചന നല്‍കി ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ശ്രീലങ്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തുന്ന ജയശങ്കര്‍, മൂന്ന് ദിവസം കൊളംബോയിലുണ്ടാകും. മാലിദ്വീപും സന്ദര്‍ശിച്ചാകും മടക്കയാത്രയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read Also :‘സാധാരണക്കാരുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാടായി കേരളം മാറി’: ബിന്ദു അമ്മിണി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈ ഇന്ത്യയിലെത്തി മടങ്ങിയതിന് പിന്നാലെയാണ് ആഭ്യന്തര -രാജ്യാന്തര സാമ്പത്തിക പ്രശ്നങ്ങളില്‍ തകര്‍ന്ന ശ്രീലങ്കയിലേക്ക് ജയശങ്കര്‍ എത്തുന്നത്. ചൈനയില്‍ നിന്നും വന്‍തോതില്‍ കടമെടുത്തതും സാമ്പത്തികമായി യാതൊരു അച്ചടക്കമില്ലാത്തതുമാണ് ശ്രീലങ്കയെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു കിലോ അരിക്ക് 250 രൂപയിലേറെ മുടക്കേണ്ട ജനതയ്ക്ക് 2000 രൂപവരെ മുടക്കിയാല്‍ മാത്രമേ പാല്‍പ്പൊടിപോലും ലഭിക്കൂ എന്ന അമ്പരപ്പിക്കുന്ന വാര്‍ത്തകളാണ് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയവര്‍ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button