AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര പിഴവ് : ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് പരാതി

പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര പിഴവ്. ജീവനക്കാർ ലേബർ മുറിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മരുന്ന് മാറി നൽകിയെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. പത്തനംതിട്ട മുത്തുപറമ്പിൽ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയത്.

കഴിഞ്ഞ 21 നാണ് നാസറിന്റെ മരുമകൾ സിയാനയെ പ്രസവസംബന്ധമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ സിയാനയെ ലേബർമുറിയിലേക്ക് മാറ്റി. സിയാന തൈറോയിഡിന്റെ മരുന്ന് ഉപയോഗിച്ചിരുന്നു. എന്നാൽ, പുലർച്ചെ സിയാനക്ക് മരുന്ന് കൊടുത്തതിന് ശേഷം അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്നാണ് മരുന്ന് മാറി നൽകിയ വിവരം അറിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു.

Read Also : കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത് : രണ്ട് യുവാക്കൾ അറസ്റ്റിൽ

ഈ ദിവസം മറ്റൊരു സ്ത്രീയെയും ലേബർമുറിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നു. ഇവർക്ക് നൽകേണ്ട മരുന്ന് ആളുമാറി നൽകിയതാവാമെന്നാണ് ബന്ധുക്കൾ പറയുന്നത്. മരുന്നുമാറി നൽകിയ വിവരം ആദ്യം ആശുപത്രി അധികൃതർ മറച്ച് വെച്ചെങ്കിലും പിന്നീട്, ഇക്കാര്യം പറഞ്ഞെന്ന് ബന്ധുക്കൾ വിശദീകരിച്ചു.

ട്യൂബിട്ട് ഗുളിക പുറത്തെടുത്തെന്നും ആശങ്കക്ക് വകയില്ലെന്നും അധികൃതർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന്, ഉച്ചയോടെയാണ് സിയാനയുടെ നിലയിൽ മാറ്റംവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button