Latest NewsUAENewsInternationalGulf

രക്ഷിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികൾക്കുണ്ടാകുന്ന അപകടം: 21 രക്ഷിതാക്കൾക്ക് പിഴ ചുമത്തി അബുദാബി

ഷാർജ: അശ്രദ്ധകൊണ്ട് കുട്ടികൾക്ക് അപകടമുണ്ടായ സംഭവങ്ങളിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ പിഴ ചുമത്തിയത് 21 രക്ഷിതാക്കൾക്ക്. ഷാർജ ശിശു, കുടുംബ സുരക്ഷാ കേന്ദ്രമാണ് രക്ഷിതാക്കൾക്ക് പിഴ ചുമത്തിയത്.

Read Also: സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കും: കോടിയേരി

മുതിർന്നവരുടെ മരുന്ന്, ശുചീകരണ ലായനികൾ, ഇതര രാസവസ്തുക്കൾ എന്നിവ കുട്ടികൾ അബദ്ധത്തിൽ കഴിക്കാനിടയായ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ കേന്ദ്ര മേധാവി അമീന അൽറഫാഇ വ്യക്തമാക്കി. 3 മാസം മുതൽ 4 വയസ്സ് വരെയുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടികൾക്ക് അപകടം ഒഴിവായത്.

മാതാപിതാക്കൾ ശ്രദ്ധിക്കാത്തതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം. 3 മാസത്തിനിടെ സഹായം തേടി 8,399 വിളികൾ കേന്ദ്രത്തിലെത്തിയതായി കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്റർ ഡയറക്ടർ സകീന ഹസൻ പറഞ്ഞു. പ്രതിദിനം 200 വിളികളെത്തുന്നു. 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് അറിയിച്ചു.

Read Also: രോഗികളുടെ എണ്ണം 500 ൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button