Latest NewsFootballNewsSports

മികച്ച ഓഫറുകൾ നൽകാൻ തയ്യാർ: എംബാപ്പയെ റാഞ്ചാൻ ബാഴ്‌സലോണ

പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സലോണ. റയല്‍ മാഡ്രിഡിലെത്താനാണ് കൂടുതല്‍ സാധ്യതയെന്നിരിക്കെ താരത്തിന് മികച്ച ഓഫര്‍ നല്‍കി കൊണ്ടുവരാനാണ് ബാഴ്‌സയുടെ ശ്രമം. ഈ സീസണ്‍ അവസാനത്തോടെ പിഎസ്ജിയുമായി കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന് ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ മറ്റ് ഏത് ലീഗിലേക്ക് വേണമെങ്കിലും ചേക്കേറാം.

റയല്‍ മാഡ്രിഡാണ് എംബാപ്പയുടെ സ്വപ്നമെങ്കിലും ബാഴ്സലോണയെ താരം പൂര്‍ണമായും തഴയാന്‍ തയ്യാറാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ നിന്നുമുള്ള ലോണും സ്‌പോട്ടിഫൈയായിട്ടുള്ള പുതിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകളും ബാഴ്സയെ സാമ്പത്തികമായി സഹായിക്കുന്ന ഘടകങ്ങളാണ്. അത് മുന്നില്‍ കണ്ടാണ് ബാഴ്‌സ ഇത്തരത്തിലുള്ള നീക്കവും നടത്തുന്നത്.

Read Also:- അള്‍സര്‍ തടയാൻ ജിഞ്ചര്‍ ടീ!

കൂടാതെ, സാവിയുടെ കീഴില്‍ ബാഴ്‌സലോണ മികച്ച ഫോമിലായതിനാൽ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ക്ലബ്ബിലേക്ക് എത്താന്‍ കാരണമായി മാറിയിട്ടുണ്ട്. അതേസമയം, റയല്‍ മാഡ്രിഡില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്‌നം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള ഫ്രഞ്ച് താരം റയല്‍ മാഡ്രിഡിനെ വേണ്ടെന്നു വെക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button