Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽ മഞ്ഞിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: യുഎഇയിൽ മൂടൽ മഞ്ഞ്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബായ് എക്‌സ്‌പോ റോഡിലും അൽ ഐൻ റോഡിലും മൂടൽ മഞ്ഞ് അനുഭവപ്പെടും.

Read Also: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്‌ക്കരണവുമായി യുഎഇ

പല പ്രദേശങ്ങളിലും ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അബുദാബിയിലെ വിവിധ ഭാഗങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിയിലും അബുദാബിയിലും താപനില ഉയരാൻ സാധ്യതയുണ്ട്.

Read Also: പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ 800 അവശ്യമരുന്നുകൾക്ക് വില ഉയരുന്നത് എന്തുകൊണ്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button