MalappuramLatest NewsKeralaNattuvarthaNews

6 മാസം മുമ്പ് പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു: യുവതിയും കാമുകനും അറസ്റ്റിൽ

പുൽപറ്റ മംഗലൻ ഷഹാന ഷെറിൻ, മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്

മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റിൽ. പുൽപറ്റ മംഗലൻ ഷഹാന ഷെറിൻ, മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മഞ്ചേരി പൊലീസാണ് പിടികൂടിയത്.

ഒന്നര മാസം മുമ്പ് നാടുവിട്ട ഇവരെ ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് പിടികൂടിയത്. ആറു മാസം മുൻപാണ് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിൽ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്.

Read Also : ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര പിഴവ് : ലേബർ മുറിയിൽ യുവതിക്ക് മരുന്ന് മാറി നൽകിയെന്ന് പരാതി

രണ്ടുവീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. തുടർന്ന്, ഷഹാന ഷെറിന്റെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പിന്നാലെ ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കൾക്കെതിരെ പൊലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്.

മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ എസ്.ഐ ബഷീർ, എ.എസ്.ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം. എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button