Latest NewsNewsIndia

ബിർഭൂം സംഘർഷം: സിബിഐ അഗ്നിശമന സേനാംഗങ്ങളെയും പൊലീസ് സംഘത്തെയും ചോദ്യം ചെയ്യും

കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സിബിഐ ബിർഭൂം കൂട്ടക്കൊലയില്‍ അന്വേഷണം ഏറ്റെടുത്തത്.

കൊൽക്കത്ത: എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി ബന്ധപ്പെട്ട് സിബിഐ അഗ്നിശമന സേനാംഗങ്ങളെ ചോദ്യം ചെയ്യും. ആദ്യം തീയണയ്ക്കാൻ രാംപൂർഹട്ടിൽ എത്തിയ സംഘത്തെയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുക. അക്രമികൾ വീടുകൾക്ക് തീയിട്ട രാത്രിയിലും പിറ്റേന്ന് പുലർച്ചെയും അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തിയിരുന്നു.

Also read: കേരളത്തിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ ഒരാൾ പിടിയിലായി: പ്രധാന പ്രതി ഒളിവിൽ

രാംപൂർഹട്ടിൽ എത്തിയ പൊലീസ് സംഘത്തെയും സിബിഐ വൈകാതെ ചോദ്യം ചെയ്യും. മരണസംഖ്യയിൽ ആദ്യം ഉണ്ടായ ആശയകുഴപ്പത്തെ കുറിച്ചും സംഘം അന്വേഷിക്കും. പതിനൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെന്ന അഗ്നിശമന ഉദ്യോഗസ്ഥന്റെ മൊഴിയെ സംബന്ധിച്ചാണ് സിബിഐ അന്വേഷിക്കുക. ഇന്നലെയാണ് സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. അക്രമം നടന്ന രാംപൂര്‍ഹട്ടിനെ സംഘം ഇന്നലെ സന്ദർശിച്ചു. ഡൽഹിയില്‍ നിന്നെത്തിയ കേന്ദ്ര ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇതുവരെ കേസില്‍ 21 പേർ അറസ്റ്റിലായി.

കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സിബിഐ ബിർഭൂം കൂട്ടക്കൊലയില്‍ അന്വേഷണം ഏറ്റെടുത്തത്. ഡിഐജി അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിന് എത്തിയത്. കേന്ദ്ര ഫോറന്‍സിക് സംഘത്തെയും ഹൈക്കോടതി നിയോഗിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button