Latest NewsIndiaNews

ശ്രീലങ്കയിൽ നിന്ന് അഭയം തേടിയെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കണം: തീവ്രതമിഴ് സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക്

അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും, തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ പോലെ ശ്രീലങ്കൻ അഭയാർത്ഥി പ്രശ്നത്തെ പ്രയോജനപ്പെടുത്താറുണ്ട്.

ചെന്നൈ: ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം. തീവ്രതമിഴ് വാദം ഉന്നയിക്കുന്ന സംഘടനകളാണ് വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. അഭയാർത്ഥികളായി പരിഗണിക്കണമെന്ന ശ്രീലങ്കൻ തമിഴരുടെ ആവശ്യത്തിന് മേലുള്ള നടപടി വൈകുകയാണ്.

Also read: ‘മാർട്ടിൻ വന്ന് ബീഫ് ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി’, തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ

ശ്രീലങ്കൻ അഭയാർത്ഥി പ്രശ്നം എന്നും തമിഴ്‌നാടിന് വൈകാരികത ഏറെ നിറഞ്ഞ വിഷയമാണ്. അധികാരം പിടിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും, തമിഴ് വാദം ഉയർത്തിക്കാട്ടാൻ തീവ്ര സംഘടനകളും ഒരേ പോലെ ഈ പ്രശ്നത്തെ പ്രയോജനപ്പെടുത്താറുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ശ്രീലങ്കയിൽ നിന്ന് 16 പേർ തമിഴ്നാട്ടിൽ അഭയം തേടിയ പുതിയ സാഹചര്യത്തിൽ, തമിഴ് രാഷ്ട്രീയവും പഴയ തമിഴ് വാദത്തിലേക്ക് മടങ്ങുകയാണ്.

ശ്രീലങ്കയിൽ നിന്ന് ചൊവ്വാഴ്ചയാണ് രണ്ട് സംഘങ്ങളിലായി 16 പേർ തമിഴ്നാട്ടിൽ എത്തിയത്. അനധികൃതമായി എത്തിയ ഇവരെ ജയിലിലടയ്ക്കാൻ ആദ്യം ഉത്തരവിട്ടെങ്കിലും, തമിഴ്നാട് സർക്കാരിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ച് കോടതി ഇവരെ തൽക്കാലത്തേക്ക് രാമേശ്വരത്തെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. അന്ന് മുതൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും മണ്ഡപം ക്യാമ്പ് സന്ദർശിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button