CricketLatest NewsNewsSports

അദേഹത്തിന്‍റെ പുരോഗതി പരിഗണിക്കുമ്പോള്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങളൊന്നുമില്ല: ഗാവസ്‌കര്‍

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ റുതുരാജിന്‍റെ ബാറ്റിംഗില്‍ വരുത്തേണ്ടതായിട്ടുള്ളൂ എന്നാണ് ഗാവസ്‌കറുടെ പക്ഷം. എല്ലാത്തരം ഷോട്ടുകളും അദേഹം കളിക്കുന്നുണ്ടെന്നും റുതുരാജിന്‍റെ ഷോട്ട് സെലക്ഷനാണ് ഏറ്റവും ശ്രദ്ധേയമെന്നും ഗാവസ്‌കര്‍

‘ബാറ്റിംഗിൽ വളരെ കുറച്ച് മാത്രം സാങ്കേതികമായി മെച്ചപ്പെടുത്താനുള്ള താരങ്ങളില്‍ ഒരാളാണ് റുതുരാജ് ഗെയ്‌ക്‌വാദ്. അദേഹത്തിന്‍റെ പുരോഗതി പരിഗണിക്കുമ്പോള്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങളൊന്നുമില്ല. എല്ലാത്തരം ഷോട്ടുകളും അദേഹം കളിക്കുന്നു. റുതുരാജിന്‍റെ ഷോട്ട് സെലക്ഷനാണ് ഏറ്റവും ശ്രദ്ധേയം. ആരാധകരെ നിരാശരാക്കുന്ന ഷോട്ടുകള്‍ റുതുരാജ് കളിക്കുന്നില്ല. കഴിഞ്ഞ സീസണിലെ പോലെ റുതുരാജ് റണ്‍സടിച്ചു കൂട്ടണം’ ഗാവസ്‌കര്‍ പറഞ്ഞു.

Read Also:- ചെന്നൈ സൂപ്പർ കിങ്സിനെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്: ബ്രാവോ

അതേസമയം, ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റുതുരാജ് ഗെയ്‌ക്‌വാദ് നിരാശപ്പെടുത്തി. നാല് പന്തുകൾ നേരിട്ട താരം റൺസൊന്നും എടുക്കാതെ പുറത്തായി. കൊൽക്കത്തയുടെ സൂപ്പർ പേസർ ഉമേഷ് യാദവിനാണ് വിക്കറ്റ്. ഐപിഎല്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം നേടാന്‍ കാരണക്കാരനായ താരങ്ങളിലൊരാള്‍ റുതുരാജ് ഗെയ്‌ക്‌വാദാണ്. 16 മത്സരങ്ങളില്‍ 39 ശരാശരിയില്‍ 635 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button