Latest NewsNewsIndia

ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ

പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് കർണാടകയിലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അധികൃതർ തടഞ്ഞു.

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ. നിലവിൽ കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

Also read: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മത്സരം മുറുകുന്നു

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് കർണാടകയിലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അധികൃതർ തടഞ്ഞു. ഇതിനെ തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികളുടെ ഹിജാബ് അഴിപ്പിച്ച ശേഷം മാത്രമാണ് അദ്ധ്യാപകർ അവരെ പരീക്ഷാ ഹാളിൽ കയറ്റിയത്.

ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം സമസ്തയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കർണാടക ഹൈക്കോടതിക്ക് ഖുറാനെ വ്യാഖ്യാനിച്ചതിൽ തെറ്റുപറ്റിയെന്ന് ആരോപിച്ചാണ് അവർ ഹർജി നൽകിയത്. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ. പി.എസ് സുൽഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എല്ലാ മുസ്ലിം മതവിശ്വാസികളെയും ബാധിക്കുന്ന വിഷയം ആയതിനാലാണ് വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് ഹർജിയിൽ സമസ്ത പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button