Latest NewsIndia

ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ : പ്രത്യേകതകൾ അറിയാം

സൂറത്ത് : ഇന്ത്യയിലെ ആദ്യ സ്റ്റീൽ റോഡ് ഗുജറാത്തില്‍ നിർമ്മിച്ചു. സൂറത്തിലെ ഹാസിറ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ സ്റ്റീൽ റോഡ് നിർമിച്ചത്. ഇത്തരത്തിൽ, 1 കിലോമീറ്റർ നീളമുള്ള റോഡും ആറുവരി പാതയുമാണ് നിർമ്മിച്ചിരിക്കുന്നത്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്ഐആർ), സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (സിആർആർഐ) സ്റ്റീൽ ആൻഡ് പോളിസി കമ്മിഷൻ, നിതി ആയോഗ് എന്നിവയുടെ സഹായത്തോടെയാണ് റോഡ് നിർമിച്ചത്.

ഒരു കിലോമീറ്റർ നീളമുള്ള റോഡ് 100 ശതമാനം സംസ്കരിച്ച സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച് ഈ റോ‍ഡിന് 30 ശതമാനം കനം കുറവാണ്. മഴക്കാലത്ത് റോഡുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ സ്റ്റീൽ റോഡിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇതുവരെ, റോഡ് ശക്തമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിർമാണത്തിലൂടെ ഹൈവേകളും മറ്റു റോഡുകളും കൂടുതൽ ശക്തമാകുമെന്നും ചെലവ് 30 ശതമാനം കുറയുമെന്നും സിആർആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് സതീഷ് പാണ്ഡെ പറഞ്ഞു.

അതേസമയം, ഇന്ത്യയിലുടനീളമുള്ള സ്റ്റീൽ പ്ലാന്റുകൾ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീൽ മാലിന്യം ഉൽപാദിപ്പിക്കുന്നുണ്ട്. 2030-ഓടെ ഇത് 50 ദശലക്ഷം ടണ്ണാകുമെന്നാണു കണക്ക്. ഇവ പരിസ്ഥിതിക്കു വലിയ ഭീഷണിയാണ്. അതിനാൽ നിതി ആയോഗിന്റെ നിർദ്ദേശപ്രകാരം സ്റ്റീൽ മന്ത്രാലയം സ്റ്റീൽ മാലിന്യങ്ങൾ നിർമാണത്തിന് ഉപയോഗിക്കാനായി പദ്ധതി നിർദ്ദേശിക്കുകയായിരുന്നു. പ്രതിദിനം 18 മുതൽ 30 വരെ ആയിരത്തിലധികം ട്രക്കുകൾ സ്റ്റീൽ റോഡിൽ ടൺ കണക്കിന് ഭാരവുമായി കടന്നുപോകുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button