ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വകാര്യ നിമിഷങ്ങള്‍ ഫോണിൽ സൂക്ഷിക്കുന്നവർ ശ്രദ്ധിക്കുക: തട്ടിപ്പിന്റെ പുതിയ രീതികൾ വ്യക്തമാക്കി പൊലീസ്

തിരുവനന്തപുരം: ഉടമകളുടെ പോലും അറിവില്ലാതെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ സ്ഥാപിക്കാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ, ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതി നിലവിലുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, സ്വകാര്യ നിമിഷങ്ങള്‍ ഫോൺ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.

പൊലീസ് നൽകിയ മുന്നറിയിപ്പ് ഇങ്ങനെ;

‘സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ ശ്രദ്ധിക്കുക. ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച് നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്റ്റാൾ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോര്‍ത്തപ്പെടാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുവാന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് കഴിയും.

പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുത്: ഹൈക്കോടതി ഉത്തരവ് സർക്കാർ അനുസരിക്കണമെന്ന് ഗവര്‍ണര്‍

അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈല്‍ ഫോണ്‍ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ തന്നെ നിയന്ത്രിക്കാന്‍ ഹാക്കറിനെ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിലീറ്റ് ചെയ്ത ഫയലുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button