Latest NewsIndiaNews

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മു​സ്ലീം യുവാവിനെ അയൽക്കാർ തല്ലിക്കൊന്നു: അന്വേഷണത്തിന് ഉത്തരവിട്ട്‌ യോഗി

ലക്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മു​സ്ലീം യു​വാ​വി​നെ അ​യ​ല്‍​ക്കാ​ര്‍ ത​ല്ലി​ക്കൊ​ന്നതായി റിപ്പോർട്ട്. കു​ശി​ന​ഗ​ര്‍ ജി​ല്ല​യി​ല്‍ മാ​ര്‍​ച്ച് 20ന് ​നടന്ന സം​ഭ​വത്തിൽ ഇരുപത്തിയഞ്ചുകാരനായ ബാ​ബ​ര്‍ അ​ലി​യാ​ണ് ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. അ​യ​ല്‍​വാ​സി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ബ​ര്‍ അ​ലി, ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. നി​യ​മ​സ​ഭ തെരഞ്ഞെടുപ്പിലെ ബി​ജെ​പി​യു​ടെ വി​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​ണ് പ്രകോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ബ​ർ അ​ലിയു​മാ​യി അ​യ​ല്‍​വാ​സി​ക​ള്‍ സ്ഥിരം വ​ഴ​ക്കി​ടാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

പാവപ്പെട്ടവന്റെ പീടിക പൂട്ടിക്കാൻ നടക്കുന്നവർ തുറന്നിരിക്കുന്ന ലുലു മാള് കണ്ടില്ല, മാളിന് പ്രത്യേക വിഐപി പരിഗണന

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന മാ​ര്‍​ച്ച് 10ന് ബി​ജെ​പി​യു​ടെ വിജയാഘോഷത്തിൻറെ ഭാഗമായി ​ബാ​ബ​ര്‍ മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇതിനെത്തുടർന്ന്, ചെറിയ തർക്കം നിലനിന്നിരുന്നതായും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​യ​ല്‍​വാ​സി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രുന്നതായും ബ​ന്ധു​ക്ക​ള്‍ ആ​രോ​പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button