Latest NewsNewsIndia

രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്: അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് കെജ്‌രിവാള്‍

രാമായണത്തില്‍ ശ്രീരാമന്‍ പറഞ്ഞതെല്ലാം ഹിന്ദുത്വമാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഭഗവാന്‍ ശ്രീരാമന്‍ ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും രാമായണത്തിലും ഗീതയിലും പറയുന്നതെല്ലാം ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തില്‍ ശ്രീരാമന്‍ പറഞ്ഞതെല്ലാം ഹിന്ദുത്വമാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ

‘ബി.ജെ.പിക്ക് എതിരായി നില്‍ക്കാന്‍ ആരും ഇല്ലാത്തതുകൊണ്ടാണ് യു.പിയില്‍ ബി.ജെ.പി ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മികച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി അധികാരത്തില്‍ ഏറിയത്. ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്താണ്’- കെജ്രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button