Latest NewsNewsIndia

‘മുസ്ലീം സമുദായം ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ഒപ്പം’: പാർട്ടികളുടെ മുതലെടുപ്പ് അവർ തിരിച്ചറിഞ്ഞെന്ന് ആസാദ് അൻസാരി

ലഖ്‌നൗ: മുസ്ലീം സമുദായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വളരെ വിശ്വാസമാണെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. മുസ്ലീം ജനത ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ കാലങ്ങളായി മറ്റ് പാർട്ടിക്കാർ നടത്തിവന്നിരുന്ന മുതലെടുപ്പ് സമുദായം തിരിച്ചറിഞ്ഞുവെന്നും അൻസാരി പറഞ്ഞു.

‘ഏറെ കാലമായി എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ച് കൊണ്ടിരുന്ന തെറ്റിദ്ധാരണകൾ ജനങ്ങൾ തള്ളി. മുസ്ലീം സമുദായം ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. മോദിയെയും യോഗിയെയും അവർക്ക് വിശ്വാസമാണ്. ബി.ജെ.പി അവതരിപ്പിച്ച ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് സര്‍ക്കാർ ജാതിയും മതവും നോക്കാറില്ല. രാജ്യത്ത് മുസ്ലീങ്ങള്‍ക്കും സുരക്ഷിത ബോധം വര്‍ദ്ധിച്ചു. ഇത്രയും നാളും മതങ്ങളുടെ പേരില്‍ വിഘടിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് മറ്റ് പാർട്ടിക്കാർ ശ്രമിച്ചത്’, അൻസാരി പറഞ്ഞു.

Also Read:കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു, സമരം ചെയ്യണ്ടെന്ന് പറയാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ

അടുത്തിടെ നടന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ജനസംഖ്യയുടെ 10 ശതമാനത്തോളം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് അൻസാരി അവകാശപ്പെട്ടു. കിഴക്കൻ യു.പിയിലെയും മധ്യ യു.പിയിലെയും ബുന്ദേൽഖണ്ഡിലെയും വിവിധ ജില്ലകളിൽ അദ്ദേഹം കാര്യമായി തന്നെ പ്രചാരണം നടത്തിയിരുന്നു. കാവി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താനിറങ്ങിയപ്പോൾ, വെല്ലുവിളികൾ നേരിട്ടോ എന്ന ചോദ്യത്തിന് സാധാരണ മുസ്ലീങ്ങൾ തന്നെ എതിർക്കുന്നില്ല എന്നായിരുന്നു അൻസാരിയുടെ മറുപടി. മറ്റേതെങ്കിലും പാർട്ടിയുമായി ബന്ധമുള്ളവരും എസ്പിയുടെയും ബിഎസ്പിയുടെയും ചിന്താഗതിയുള്ളവരും മാത്രമാണ് തന്നെ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ സർക്കാരിലെ ഏക മുസ്ലീം മന്ത്രിയായിരുന്ന മൊഹ്‌സിൻ റാസയ്ക്ക് പകരമാണ് അൻസാരിയെന്ന് വേണമെങ്കിൽ പറയാം. ആദിത്യനാഥ് സർക്കാർ 2.0യിലെ ഏക മുസ്ലീം മുഖമാണ് അൻസാരി. യു.പി ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയാണ് ഡാനിഷ്. മുൻ ആദിത്യനാഥ് സർക്കാരിൽ 2018 മുതൽ ഉറുദു ഭാഷാ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button