KeralaLatest News

രാഷ്ട്രീയ പ്രേരിത പണിമുടക്കാഹ്വാനം തള്ളി ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ

പല യൂണിറ്റുകളിലും യാത്രക്കാരും ബസ് ഓടിക്കാൻ ജിവനക്കാരും ഉണ്ടായിരുന്നിട്ടും സർവ്വീസ് അയക്കാൻ കെഎസ്ആർടിസി മാനേജ്മെൻ്റ് തയ്യാറാകാത്തത് സർക്കാർ സ്പോൺസർ ചെയ്ത സമരത്തിലൂടെ ജനങ്ങളെ ബന്ദിയാക്കുക എന്ന ഉദ്ദേശത്തോടു കൂടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പല സർക്കാർ ജീവനക്കാരും പണിമുടക്കിയ സാഹചര്യത്തിലും, ഇന്നലെ ജോലിക്ക് ഹാജരായത് ആയിരക്കണക്കിന് കെഎസ്ആർടിസി ജീവനക്കാർ. 2525 സ്ഥിരം ജീവനക്കാരാണ് ഇന്നലെ, ഹാജരായത്. 428 ജീവനക്കാർക്ക് മുൻകൂർ ലീവ് അനുവദിച്ചിരുന്നു. രാഷ്ട്രീയ പ്രേരിത പണിമുടക്കാഹ്വാനം തള്ളി ജോലിക്കെത്തിയ ജീവനക്കാർക്ക് കെ എസ് ടി എംപ്ലോയീസ് സംഘ് അഭിവാദ്യങ്ങൾ അർപ്പിച്ചു.

പല യൂണിറ്റിലും ജോലിക്ക് ഹാജരായ ജീവനക്കാരോട് ഭീഷണിയും കൊലവിളിയുമാണ് സമരാനുകൂലികൾ നടത്തിയത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ ആർസിസിയിലേക്ക് രോഗികളെയും കൊണ്ട് പോയ സർവ്വീസ് സമരാനുകൂലികൾ തടഞ്ഞിട്ടും പോലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നെന്നും അവർ ആരോപിച്ചു.

ഇന്നലെ, ആകെ 52 സർവ്വീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. പല യൂണിറ്റുകളിലും യാത്രക്കാരും ബസ് ഓടിക്കാൻ ജിവനക്കാരും ഉണ്ടായിരുന്നിട്ടും സർവ്വീസ് അയക്കാൻ കെഎസ്ആർടിസി മാനേജ്മെൻ്റ് തയ്യാറാകാത്തത് സർക്കാർ സ്പോൺസർ ചെയ്ത സമരത്തിലൂടെ ജനങ്ങളെ ബന്ദിയാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ സമരക്കാർക്കൊപ്പം ചേർന്ന് ജനജീവിതം സ്തംഭിപ്പിക്കുകയാണെന്നും അവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കെഎസ്ആർടിസിയെ ഇല്ലായ്മ ചെയ്ത് സ്വിഫ്റ്റ് കമ്പനിയാക്കുന്ന, എൻപിഎസ് അടച്ച ജിവനക്കാരുടെ പണം അടിച്ചുമാറ്റിയ, കെഎസ്ആർടിസിയിൽ നിന്നും 24% ഡീസൽ നികുതി വാങ്ങുന്ന കേരള സർക്കാരിൻ്റെ നയങ്ങളെ എതിർത്ത്, ഒരു പ്രക്ഷോഭത്തിന് നാളിതുവരെ തയ്യാറാകാത്ത ഇടതു-വലതു സംയുക്ത യൂണിയനുകളുടെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടാണ്, ഇന്നലെ ഓരോ കെഎസ്ആർടിസി ജീവനക്കാരും ജോലിക്ക് എത്തിയത്. സങ്കുചിത താത്പര്യക്കാരുടെ പണിമുടക്കാഹ്വാനം തള്ളിക്കളഞ്ഞ് ജോലിക്ക് എത്തിയ എല്ലാ ജീവനക്കാർക്കും അഭിവാദ്യങ്ങൾ നൽകുന്നുവെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button