Latest NewsIndia

ആർബിഐ ഓഫീസർ ​ഗ്രേഡ് ബി തസ്തികയിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 294 ഓഫീസർ ഗ്രേഡ് ബി തസ്തികകളിലേക്കുള്ള രജിസ്ട്രേഷന് തുടക്കം.. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ rbi.org.in വഴി അപേക്ഷിക്കാം.

ആർബിഐ ഓഫീസർ ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: ഓഫീസർ ഗ്രേഡ് ബി (ജനറൽ)
ഒഴിവുകളുടെ എണ്ണം: 238
പേ സ്കെയിൽ: 35150 – 62400/-

തസ്തിക: ഓഫീസർ ഗ്രേഡ് ബി (DSIM)
ഒഴിവുകളുടെ എണ്ണം: 25
പേ സ്കെയിൽ: 35150 – 62400/-

ഗ്രേഡ് ബി (ജനറൽ): ബാച്ചിലേഴ്സ് ഡിഗ്രിയിലും 12-ാം (അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം), പത്താം സ്റ്റാൻഡേർഡ് പരീക്ഷകളിലും അപേക്ഷകന് കുറഞ്ഞത് 60% മാർക്ക് (SC/ST/PwBD ആണെങ്കിൽ 50%) ഉണ്ടായിരിക്കണം.

ഗ്രേഡ് ബി (ഡിഇപിആർ): ഉദ്യോഗാർത്ഥി ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്‌സ് കോഴ്‌സ്/ ഫിനാൻസ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

ഗ്രേഡ് ബി (DSIM): ഉദ്യോഗാർത്ഥിക്ക് 55% മാർക്കോടെ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ് എന്നിവയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.

പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ് അടക്കേണ്ടത്. ജനറൽ/ഒബിസി വിഭാ​ഗത്തിന് 850/-. SC/ST/PWD/EXS-ന്: 100/- ആണ് അപേക്ഷ ഫീസ്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RBI ഔദ്യോഗിക വെബ്സൈറ്റ് rbi.org.in വഴി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ നടപടികൾ മാർച്ച് 28 ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 18 ആണ്. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രിൽ 18. പ്രാഥമിക ഓൺലൈൻ പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button