KeralaLatest News

ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് എന്തധികാരം? ഹൈക്കോടതി ഇന്ന് പരിശോധിക്കും

കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ തൊഴിലാളി യൂണിയനുകൾക്ക് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് 1926 ലെ തൊഴിലാളി നിയമത്തിൽ പറയുന്ന തർക്കങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കാൻ കഴിയുമോ എന്നാണ്, ഹൈക്കോടതിയുടെ നിരീക്ഷണം. വ്യവസായ തർക്കം കേരളത്തിലെ ജീവനക്കാരുമായി ഇല്ലാത്തതും ഹർജി പരിഗണിക്കുമ്പോൾ കണക്കിലെടുക്കേണ്ടെന്നും കോടതി വിലയിരുത്തി.

ഇതിനായി, കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസിനും നിർദ്ദേശിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്.

പണിമുടക്ക് ദിവസം, സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹർജിയിൽ തൊഴിലാളി യൂണിയനുകളെ കക്ഷികളാക്കിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും നിലവിൽ, അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button