Latest NewsKeralaNews

കമ്മ്യൂണിസ്റ്റ് ഭരണം മുടിച്ച നാട്ടിൽ നിന്നും ഗതികിട്ടാതെ ഇവിടേക്കെത്തിയ അന്യസംസ്ഥാനക്കാരാണ് സമരം ചെയ്യേണ്ടത്, കുറിപ്പ്

കേരളത്തിലെ തൊഴിലാളികൾ അന്യ സംസ്ഥാനക്കാരാണ്

തൊഴിലാളികളുടെ അവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന് കേരളത്തിൽ പരിപൂർണ്ണ പിന്തുണയാണ് ലഭിച്ചത്. എന്നാൽ, കേരളത്തിൽ സമരം ചെയ്യേണ്ടത് സർക്കാർ ജീവനക്കാരല്ലെന്നു പ്രമോദ് കുമാർ. ‘കേരളത്തിലെ തൊഴിലാളികൾ അന്യ സംസ്ഥാനക്കാരാണ്. ആവശ്യമുണ്ടെങ്കിൽ അവരാണ് സമരം ചെയ്യേണ്ടത്, അല്ലാതെ പൊതുമുതൽ മുഴുവൻ ഊറ്റി ജീവിക്കുന്ന, കഴിഞ്ഞ ഏഴു വർഷം കൊണ്ട് ശമ്പളം ഇരട്ടിയായ വെള്ളക്കോളർ സർക്കാർ ജീവനക്കാരല്ലെന്നു’- പ്രമോദ് പറയുന്നു.

read also: ചെറുപ്പക്കാരുടെ തല തല്ലി പൊളിച്ചു, ശരീരം മുഴുവൻ ലാത്തി കൊണ്ട് ഭീകരമായി അടിച്ചു: ചിത്രങ്ങളുമായി ഷാഫി പറമ്പിൽ

പോസ്റ്റ് പൂർണ്ണ രൂപം

കേരളത്തിലെ തൊഴിലാളികൾ അന്യ സംസ്ഥാനക്കാരാണ്. ആവശ്യമുണ്ടെങ്കിൽ അവരാണ് സമരം ചെയ്യേണ്ടത്, അല്ലാതെ പൊതുമുതൽ മുഴുവൻ ഊറ്റി ജീവിക്കുന്ന, കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് ശമ്പളം ഇരട്ടിയായ വെള്ളക്കോളർ സർക്കാർ ജീവനക്കാരല്ല. കെ പി രാജേന്ദ്രനോ ചന്ദ്രശേഖരനോ അല്ല തൊഴിലാളി നേതാവ് ആകേണ്ടത്, മറിച്ച് അന്യദേശ തൊഴിലാളികൾ തെരഞ്ഞെടുക്കുന്ന ആരെങ്കിലുമാണ്. 20 മുതൽ 30 ലക്ഷം വരെയുള്ള യഥാർത്ഥ തൊഴിലാളികൾ! കമ്മ്യൂണിസ്റ്റ് ഭരണം മുടിച്ച നാട്ടിൽ നിന്നും ഗതി കിട്ടാതെ ഗൾഫുകാരുടേ നാട്ടിൽ ഓടിയെത്തിയ തൊഴിലാളികൾ. നമ്മുടെ ജീവിതം (കെ റെയിലിന്റെ മഞ്ഞക്കുറ്റികൾ ഇടുന്നതുൾപ്പെടെ) തകരാതെ സൂക്ഷിക്കുന്ന പാവങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button