Latest NewsNewsFootballSports

അപരാജിത കുതിപ്പ് തുടര്‍ന്ന് അര്‍ജന്‍റീന: സലായുടെ ഈജിപ്ത് ഖത്തർ ലോകകപ്പിനില്ല

ലാ പാസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. ഇക്വഡോറിനെതിരായ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു. ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോളാണ് മെസിക്കും സംഘത്തിനും വിനയായത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ ഗോളിലൂടെ അര്‍ജന്റീന ആദ്യം മുന്നിലെത്തി.

എന്നാൽ, കളി പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമിലായിരുന്നു ഇക്വഡോറിന്റെ സമനില ഗോള്‍. തുടര്‍ച്ചയായി അപരാജിതരായി 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് അർജന്റീന. അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ ജയിച്ചത്.

Read Also:- ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ട്!

റിച്ചാര്‍ളിസന്‍ (45,90) ഇരട്ടഗോള്‍ നേടി. ലൂക്കാസ് പക്വേറ്റ(24), ബ്രൂണോ(66) എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിന്റെ മുന്നേറ്റം. സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഈജിപ്ത് ഖത്തർ ലോകകപ്പിനില്ല. പ്ലേ ഓഫ് രണ്ടാം പാദത്തില്‍ ഈജിപ്തിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി സെനഗല്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button