Latest NewsIndia

കെജ്‌രിവാളിന്റെ വസതിക്ക് പുറത്തെ പ്രതിഷേധം, മുഖ്യമന്ത്രിയെ കൊല്ലാന്‍ ശ്രമമെന്ന് മനീഷ് സിസോദിയ

പ്രതിഷേധത്തിനിടെ, ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ക്യാമറകളും സുരക്ഷാ ബാരിയറുകളും പ്രവർത്തകർ ആക്രമിച്ചിരുന്നു.

ന്യൂഡല്‍ഹി: ‘കശ്മീര്‍ ഫയല്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. യുവമോർച്ച ദേശീയ പ്രസിഡന്റും, എംപിയുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിഷേധത്തിനിടെ, ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെ സിസിടിവി ക്യാമറകളും സുരക്ഷാ ബാരിയറുകളും പ്രവർത്തകർ ആക്രമിച്ചിരുന്നു.

പിന്നാലെ, ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ചയുടെ പ്രവർത്തകർ മുഖ്യമന്ത്രി കെജ്‌രിവാളിനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. കെജ്‌രിവാളിനെ പഞ്ചാബിൽ തോൽപ്പിക്കാനാവാത്തതിനാലാണ് ബിജെപി കൊല്ലാൻ ശ്രമിക്കുന്നതെന്നാണ് സിസോദിയ പറഞ്ഞത്.

അതേസമയം, കശ്മീര്‍ ഫയല്‍ സിനിമയില്‍ കാണിച്ചിരിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. രാജ്യത്തെ വിഘടനവാദികളുമായാണ് കെജ്‌രിവാളിന്റെ കൂട്ടുകെട്ടെന്നും, ബിജെപി ആരോപിച്ചു. പഞ്ചാബിലും ഖാലിസ്ഥാൻ പിന്തുണയോടെയാണ് കെജ്‌രിവാൾ ജയിച്ചതെന്ന് അവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button