KeralaLatest NewsIndia

‘വെറുതെ പറയുന്നതെങ്ങനെ വധഗൂഢാലോചനയാകും?’ : ദിലീപിനെതിരെയുള്ള കേസിൽ സംശയം ഉന്നയിച്ച് കോടതി

'കേസ് നിലനില്‍ക്കണമെങ്കില്‍, ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചെയ്യേണ്ടതില്ലേ?'

തിരുവനന്തപുരം: ദിലീപിനെതിരൊയ വധഗൂഢാലോചനക്കേസിന്റെ നിലനില്‍പില്‍ സംശയമുന്നയിച്ച് ഹൈക്കോടതി. ഗൂഢാലോചനക്കേസിന്റെ ഗൗരവവും വ്യാപ്തിയും നിലനില്‍പും പരിശോധിച്ചാണ്, കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. വെറുതേ പറയുന്നത് വധഗൂഢാലോചനയാകുമോ എന്നായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. കേസ് നിലനില്‍ക്കണമെങ്കില്‍, ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം ചെയ്യേണ്ടതില്ലേ എന്നും, കോടതി ആരാഞ്ഞു.

എന്നാല്‍, ദിലീപ് പറഞ്ഞത് വെറുംവാക്കല്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. ഇതിനു തെളിവായി, ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയടക്കമുള്ളവ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, കേസിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് പീഡനമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ ബോധിപ്പിച്ചു.

84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കേസിന്റെ പേരിൽ കയറിയിറങ്ങി പരിശോധന നടത്തുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്, മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ തന്നെ കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാലിപ്പോൾ, കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിച്ചിട്ടുള്ളതെന്നും, ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button