Latest NewsNewsInternationalUK

മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മസ്തിഷ്ക ക്യാൻസർ ഉണ്ടാകുമോ?: പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ

ലണ്ടൻ: മൊബൈൽ ഫോണുകളുടെ ഉപയോഗം മസ്തിഷ്ക ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് പുതിയ ഗവേഷണങ്ങൾ തെളിയിക്കുന്നു. യുകെ മില്യൺ വുമൺ സ്റ്റഡിയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 1935 നും 1950 നും ഇടയിൽ ജനിച്ച യുകെ സ്ത്രീകളിൽ നാലിൽ ഒരാളെ റിക്രൂട്ട് ചെയ്താണ് പഠനം നടത്തിയത്. 60 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 75 ശതമാനവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും 75 നും 79 നും ഇടയിൽ പ്രായമുള്ളവരിൽ 50 ശതമാനത്തിൽ താഴെയാണെന്നും ഗവേഷണത്തിൽ വ്യക്തമായി.

776,000 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, രണ്ട് പതിറ്റാണ്ടുകളായി എല്ലാ ദിവസവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലല്ലെന്ന് ഗവേഷകർ കണ്ടെത്തി. 2001ൽ ആരംഭിച്ച ഗവേഷണത്തിൽ 776,000 പേർ അവരുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുള്ള വ്യക്തമാക്കിയിരുന്നു. തുടർന്ന് 2011ൽ വീണ്ടും സർവ്വേ നടത്തി.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നിട്ടില്ലെന്ന് കെജ്‌രിവാൾ: മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചുതകർത്ത് ബിജെപി പ്രവർത്തകർ

ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ഇവരിൽ വിവിധ തരത്തിലുള്ള ബ്രെയിൻ ട്യൂമറുകളുടെ സാധ്യത പരിശോധിച്ചു. ഗ്ലിയോമ (നാഡീവ്യവസ്ഥയുടെ ട്യൂമർ), അക്കോസ്റ്റിക് ന്യൂറോമ (മസ്തിഷ്കത്തെയും ആന്തരിക ചെവിയെയും ബന്ധിപ്പിക്കുന്ന നാഡിയുടെ ട്യൂമർ), മെനിഞ്ചിയോമ (മസ്തിഷ്കത്തിന് ചുറ്റുമുള്ള സ്തരത്തിന്റെ ട്യൂമർ), പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ മുഴകൾ തുടങ്ങിയവയാണ് പരിശോധിച്ചത്.

തുടർന്നുള്ള കാലയളവിൽ, 3268 സ്ത്രീകളിൽ ബ്രെയിൻ ട്യൂമർ വികസിച്ചതായി കണ്ടെത്തി. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിൽ ബ്രെയിൻ ട്യൂമർ ഉണ്ടാകാനുള്ള സാധ്യതയിൽ കാര്യമായ വ്യത്യാസമില്ലെന്ന് ഗവേഷകർ പറയുന്നു. കൂടാതെ, ദിവസവും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലും ആഴ്ചയിൽ 20 മിനിറ്റെങ്കിലും സംസാരിക്കുന്നവരിലും 10 വർഷത്തിലേറെയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരിലും വ്യത്യസ്‌ത തരത്തിലുള്ള ട്യൂമർ ഉണ്ടാകാനുള്ള സാധ്യതയിൽ യാതൊരു വർദ്ധനവുമില്ലെന്നും ഗവേഷകർ പറയുന്നു.

‘ടിപ്പു സുൽത്താൻ മൈസൂർ കടുവയല്ല, എലിയാണ്’: 8,000 അമ്പലങ്ങളും പള്ളികളും തകർത്തുവെന്ന് എം.എൽ.എ അപ്പാച്ചു രഞ്ജൻ

‘സാധാരണ സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ബ്രെയിൻ ട്യൂമർ സാധ്യത വർദ്ധിപ്പിക്കില്ല എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്’, ഓക്‌സ്‌ഫോർഡ് പോപ്പുലേഷൻ ഹെൽത്തിന്റെ കാൻസർ എപ്പിഡെമിയോളജി യൂണിറ്റിലെ പഠന ഗവേഷകനായ കിർസ്റ്റിൻ പിരി പറഞ്ഞു.

‘ഇത് നന്നായി രൂപകൽപ്പന ചെയ്‌തതും സാധ്യതയുള്ളതുമായ ഒരു പഠനമാണ്. മുൻകാല പഠനങ്ങളിൽ നിന്ന് ഏറെ വത്യസ്തമാണ് ഈ പഠനം. നിലവിലുള്ള പല ആശങ്കകളും ഇത് ഇല്ലാതാക്കും,’ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ ഫിസിക്‌സ് ആൻഡ് ക്ലിനിക്കൽ എഞ്ചിനീയറിംഗ് ഡയറക്ടർ പ്രൊഫസർ മാൽക്കം സ്‌പെറിൻ പറഞ്ഞു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെ നീക്കണമെന്ന് മുൻ താരങ്ങൾ: മാറാന്‍ പോകുന്നില്ലെന്ന് ജോ റൂട്ട്

എന്നാൽ, പഠനത്തിൽ പങ്കെടുത്ത ഫോൺ ഉപയോഗിക്കുന്നവരിൽ, 18 ശതമാനം പേർ മാത്രമാണ് ഓരോ ആഴ്ചയും 30 മിനിറ്റോ അതിൽ കൂടുതലോ മൊബൈൽ ഫോണിൽ സംസാരിക്കുന്നതെന്നും ഗവേഷണത്തിൽ കുട്ടികളെയോ കൗമാരക്കാരെയോ ഉൾപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button