Latest NewsKerala

‘വിനു വി ജോണിനെ പുറത്താക്കുക’ എന്ന സംയുക്ത ട്രേഡ് യൂണിയന്റെ ബാനർ തന്നെ കവർ ഇമേജാക്കി വിനുവിന്റെ പരിഹാസം

തിരുവനന്തപുരം: എളമരം കരീമിനെതിരെയുള്ള വിമർശനത്തിൽ, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെതിരെ സിപിഎം സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ അനുകൂല, പ്രതികൂല പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. കൂടുതൽ ആളുകളും വിനുവിനെ അനുകൂലിച്ചാണ് ചർച്ചകൾ നടത്തുന്നത്. വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട്, സംയുക്ത ട്രേഡ് യൂണിയൻ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

ഇതേ തുടർന്ന്, തന്റെ ട്വിറ്റർ പേജിന്റെ കവർ ഇമേജ് തന്നെ, വിനു വി ജോണിനെ പുറത്താക്കുക എന്നാക്കിയാണ് വിനു തിരിച്ചടിച്ചത്. അതോടൊപ്പം, കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങൾ കല്ലിടുമോ എന്ന വിഷയത്തിൽ, ഇന്ന് ന്യൂസ് അവർ ഡിബേറ്റ് നടക്കുകയാണ്. പണിമുടക്കിനിടെ വിവിധ ആളുകൾക്ക് നേരെ നടന്ന ആക്രമണത്തെ എളമരം കരീമുമായി താരതമ്യപ്പെടുത്തിയതാണ് സിപിഎമ്മിന്റെ പ്രതിഷേധങ്ങൾക്ക് കാരണം.

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ, എളമരം കരീമിന് എതിരായി അവതാരകൻ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ‘എളമരം കരീം പോയ വണ്ടി സമരക്കാർ ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട്, എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു.’  വിനു വി. ജോണിന്റെ ചർച്ചക്കിടെയുള്ള ഈ പരാമർശത്തിനെതിരെയാണ് സിപിഎമ്മിന്റെ പ്രതിഷേധം ഉയരുന്നത്.

വിനുവിന്റെ പരാമർശത്തിന് മറുപടിയുമായി, സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ‘നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോൾ കാണാം,’ എന്നായിരുന്നു കോടിയേരി പറഞ്ഞത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരൻ പറയുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,’ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ, വിനു വി ജോൺ സിപിഎമ്മിന്റെ പ്രതിഷേധത്തിനെ പരിഹാസത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കവർ ഫോട്ടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button