KeralaLatest NewsNews

മലയാളിയെ മദ്യപാനിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മദ്യ നയം പിൻവലിക്കണമെന്ന് പികെ കൃഷ്ണദാസ്

സംസ്ഥാനത്ത് ലഹരിമാഫിയ സജീവമാണ്. അതിനിടയിലാണ്, മദ്യമൊഴുക്കാനുള്ള ശ്രമം.

കോട്ടയം: സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണ​ദാസ്. സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്നും മലയാളിയെ മദ്യപാനിയാക്കുകയാണ് പുതിയ മദ്യനയത്തിന്റെ ലക്ഷ്യമെന്നും പികെ കൃഷ്ണ​ദാസ് ആരോപിച്ചു. കേരളത്തിൽ വ്യാപകമായി മദ്യമൊഴുകാൻ പോകുന്നുവെന്നും, എല്ലാ അർഥത്തിലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:ശക്തമായ പ്രതിഷേധത്തിനാണ് ഞങ്ങൾ ആഹ്വാനം ചെയ്യുന്നത്, ഇന്ധനവില വർധനയിൽ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഹുൽ ഗാന്ധി

‘സംസ്ഥാനത്ത് ലഹരിമാഫിയ സജീവമാണ്. അതിനിടയിലാണ്, മദ്യമൊഴുക്കാനുള്ള ശ്രമം. ഇത് കുറ്റകൃത്യം കൂട്ടും. കേരളം ഒരു ഭ്രാന്താലയമായി മാറും. ഇതാണോ പിണറായിയുടെ നവകേരളം. മദ്യനയത്തിലൂടെ കുടുംബ ദ്രോഹി എന്ന പട്ടം കൂടി പിണറായിക്ക് കിട്ടും. ആശുപത്രിയിലെ ക്യൂ കുറയ്ക്കേണ്ട സർക്കാർ മദ്യശാലകൾക്ക് മുന്നിലെ ക്യൂ കുറയ്ക്കാൻ നോക്കുന്നു’- പി കെ കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button