Latest NewsNewsInternational

ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്കേര്‍പ്പെടുത്തി മതനേതാവ്: വനിതകള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ

ടെഹ്‌റാന്‍: ഇറാനില്‍ മതനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍, സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണരുതെന്ന വിലക്കുമായി മതനേതാവ് രംഗത്തെത്തി. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരഞ്ഞെടുത്ത, മഷ്ഹദ് അഹ്‌മദ് അലമോല്‍ഹോദയാണ് സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് . സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തെ ‘അശ്ലീലത’ എന്നാണ് ഇമാം അഹ്‌മദ് അലാമല്‍ഹോദ വിശേഷിപ്പിച്ചത്.

2022 മാര്‍ച്ച് 29ന് മഷാദിലെ ഇമാം റെസ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ്, ഫുട്‌ബോള്‍ മത്സരം നടന്നത് . ഈ മത്സരം കാണാനെത്തിയ വനിതകളെയാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ തടഞ്ഞതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു. അതേസമയം, സ്‌റ്റേഡിയം അധികൃതര്‍ വനിതകള്‍ക്ക് നേരെ, കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button