ThiruvananthapuramLatest NewsKeralaNattuvarthaNews

ഇത് പാകിസ്ഥാനോ?: ഭീകര സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്നും കേരളത്തിൽ പോലീസിനെ മാത്രമല്ല, എല്ലാ സർക്കാർ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തി പരിശീലനം നൽകിയതെന്നത്, ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണെന്നും ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

‘കേരള മായാവതി’: സംഘപരിവാറിനെതിരായ വിശാല സഖ്യത്തിനൊരുങ്ങുന്ന ബിന്ദു അമ്മിണിക്ക് പുതിയ വിശേഷണം

അഗ്നിശമന സേന ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പരിശീലകർക്കുള്ള ഉപഹാരം സ്വീകരിച്ചത് ലജ്ജാകരമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലർ ഫ്രണ്ടിന് നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് അഗ്നിശമന സേന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ആലുവ തോട്ടയ്‌ക്കാട് പ്രിയദർശിനി ആഡിറ്റോറിയത്തിൽ നടന്ന പരിശീലനം വിവാദമായതോടെ, അഗ്‌നിശമന സേനാ മേധാവി ബി സന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button