Latest NewsNewsIndia

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ മോദിയുടെ ഇടപെടൽ വേണം: ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നുവെന്ന് യുക്രൈന്‍

ഇന്ത്യന്‍ ഭക്ഷ്യസുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് യുക്രൈന്‍. സൂര്യകാന്തി എണ്ണ, ധാന്യങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു.

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് യുക്രൈൻ. റഷ്യയുമായുള്ള ഇന്ത്യയുടെ മികച്ച ബന്ധം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ സ്വാഗതം ചെയ്യുന്നു എന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പ്രതികരിച്ചു. എന്‍ഡിടിവിയോട് ആയിരുന്നു യുക്രൈന്‍ വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ ആ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദിമിത്രി കുലേബയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും യുക്രൈന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

Read Also: ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് കൂടുതല്‍ കരുത്തേകി വ്യോമവേധ മിസൈല്‍ പരീക്ഷണം

‘ഇന്ത്യന്‍ ഭക്ഷ്യസുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് യുക്രൈന്‍. സൂര്യകാന്തി എണ്ണ, ധാന്യങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യന്‍ ഉല്‍പങ്ങളുടെ വലിയ ഗുണഭോക്താക്കളാണ് യുക്രൈന്‍ ജനത. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ സുപ്രധാനമാണ്. ഇതോടൊപ്പം റഷ്യയുമായും മികച്ച നയതന്ത്ര ബന്ധമുള്ള ഇന്ത്യയുടെ ഇടപെടല്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രയോജനപ്പെടുത്തണം’ – വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button