KeralaLatest NewsNews

ഇന്ന് ഏപ്രിൽ ഫൂൾ: ഈ ദിവസത്തിന്റെ ചരിത്രമറിയാമോ?

ഇന്ന് ഏപ്രിൽ 1, ലോക വിഡ്ഢി ദിനം. സുഹൃത്തുക്കളെ പറ്റിക്കാനുള്ള അവസരമായി ഈ ദിവസത്തെ എല്ലാവരും പ്രയോജനപ്പെടുത്തുന്നു. കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാം എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. അദ്യമായി, യൂറോപ്പുകാരാണ് ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട്, കാലക്രമേണ ഈ ആചാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇപ്പോൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്. ആളുകൾക്ക് തമാശ പറയാനും ചിരിക്കാനുമുള്ള ഒരു അവസരം കൂടിയായാണ് ഈ വിശേഷ ദിവസത്തെ കണക്കു കൂട്ടുന്നത്. ദുഃഖങ്ങൾ മറന്ന് പൊട്ടിച്ചിരിക്കാനുള്ള ഒരു ദിവസമെന്നും വേണമെങ്കിൽ പറയാം.

Also Read:ഇന്ത്യയെ ചുവപ്പിക്കാൻ രാജ്യതലസ്ഥാനത്ത് ഡിഎംകെയുടെ ഓഫീസ്, ഉത്ഘാടനം ‘അണ്ണാവുടെ പുള്ളൈ’

എന്നാൽ, ഏപ്രിൽ ഫൂൾ ദിനത്തിന് വേറെയും ചരിത്രമുണ്ട്. ഗ്രിഗോറിയൻ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി XIII – മന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 1952 ലാണ് എല്ലാ വർഷവും ജനുവരി 1 മുതൽ പുതിയ കലണ്ടർ തുടങ്ങും എന്ന നിയമം നിലവിൽ വന്നത്. റിപ്പോർട്ടുകളനുസരിച്ച് നിരവധി ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ താൽപ്പര്യം പ്രകടിപ്പിച്ചില്ല. പുതിയ കലണ്ടർ അംഗീകരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത്. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയൻ കലണ്ടറിലേക്ക് തന്നെ മാറി.

ദിവസത്തിന്റെ തുടക്കത്തിലാണ് വിഡ്ഢിദിനം ആചരിക്കാൻ ഏറ്റവും ഉചിതം. രാവിലെ എഴുന്നേറ്റയുടനെ സുഹൃത്തുക്കളെ പറ്റിക്കാൻ എളുപ്പമാണ്. തീയതി ഓർമ്മയില്ലാത്ത ആളുകൾ ആണെങ്കിൽ പെട്ടെന്ന് പറ്റിക്കപ്പെടും. സമയം വൈകും തോറും ആളുകൾക്ക് വിഡ്ഢി ദിനത്തെ കുറിച്ച് ബോധ്യം വന്നു തുടങ്ങും. അതിനാൽ, രാവിലെയാണ് ഏറ്റവും ഉചിതമായ സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button