Latest NewsIndiaNews

യുദ്ധം അവസാനിപ്പിക്കണം : റഷ്യയോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ

സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണങ്ങളും ഉണ്ടാകും

ന്യൂഡല്‍ഹി: യുക്രെയ്ന്‍ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യം ഉന്നയിച്ച് ഇന്ത്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിനോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്. ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും യുക്രെയ്‌നിലെ സമാധാന ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും ലാവ്റോവ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കുവെച്ചു. സമാധാനശ്രമങ്ങള്‍ക്ക് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

Read Also : അമിത നിരക്ക് ഈടാക്കി: ഖത്തറിൽ പ്രമുഖ റസ്‌റ്റോറന്റിന്റെ 9 ശാഖകൾ അടപ്പിച്ചു

യുക്രെയ്ന്‍ വിഷയത്തില്‍ പക്ഷം പിടിക്കാത്ത ഇന്ത്യന്‍ നിലപാടിനെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രശംസിച്ചിരുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനാണ് പ്രഥമസ്ഥാനമെന്നും ലാവ്റോവ് പറഞ്ഞു.

യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്‌റോവ്. ഇന്ത്യ റഷ്യയുമായി ബന്ധം തുടരുന്നതില്‍ യു.എസും ആസ്‌ട്രേലിയയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button