Latest NewsIndia

അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം: ഉപരിസഭയിൽ 100 കടന്ന് ബിജെപി

ഗുവാഹത്തി: അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥിയായ പബിത്ര ഗൊഗോയ് മാർഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സ്ഥാനാർഥി റുങ്‌വ്ര നർസാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 12 പ്രതിപക്ഷ എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു.

7 കോൺഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ് ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തത്. കോൺഗ്രസ് എംഎൽഎമാരിൽ പലരും ഉടൻ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. ഈ രണ്ടുപേരുടെ വിജയത്തോടെ,രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 100ൽ എത്തി. 1988ന് ശേഷം രാജ്യസഭയിൽ അംഗ സംഖ്യ 100 കടക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button